ഫിഫ കൗൺസിലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനായ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ. മലേഷ്യയിൽ നടന്ന 29മത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ സമ്മേളനത്തിൽ വെച്ചാണ് പ്രഫുൽ പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടത്. 46 അംഗങ്ങളുടെ വോട്ടിൽ നിന്ന് 38 വോട്ടുകൾ നേടിയാണ് പ്രഫുൽ പട്ടേൽ ഫിഫ കൗൺസിലിൽ എത്തുന്നത്.
5 സ്ഥാനങ്ങളിലേക്കുള്ള വോട്ടിങ്ങിൽ 8 പേരാണ് മത്സരം രംഗത്ത് ഉണ്ടായിരുന്നത്. ഫിഫ അണ്ടർ 17 ലോകകപ്പ് വിജയകരമായി നടത്തിയതും 2020ലെ ഫിഫ അണ്ടർ 17 വനിത വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചതും പ്രഫുൽ പട്ടേലിന്റെ പ്രവർത്തന ഫലമായിരുന്നു. നാല് വർഷത്തേക്കാണ് ഫിഫ കൗൺസിലിൽ പ്രഫുൽ പട്ടേലിന്റെ നിയമനം. ഇത് പ്രകാരം 2023 വരെ പ്രഫുൽ പട്ടേൽ ഫിഫ കൗൺസിലിൽ അംഗമാവും. പ്രഫുൽ പട്ടേലിന്റെ ഫിഫയിലേക്കുള്ള വരവ് അന്തർദേശീയ തലത്തിൽ ഇന്ത്യൻ ഫുട്ബോളിന് ഗുണം ചെയ്യുമെന്നാണ് ആരാധകരുടെ പ്രതീക്ഷ