പോട്ടറിന് ചെൽസി കൂടുതൽ സമയം നൽകണം എന്ന് ഗ്വാർഡിയോള

Newsroom

ഇന്ന് ചെൽസി തുടർച്ചയായി രണ്ടാം തവണയും മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടിരുന്നു. ഇതോടെ ഗ്രഹാം പോട്ടറിന്റെ മേലുള്ള സമ്മർദ്ദം വർധിക്കുകയാണ്. പോട്ടറിനെ പുറത്താക്കണം എന്ന് ഒരു കൂട്ടം ചെൽസി ആരാധകർ ആവശ്യപ്പെടുന്നുമുണ്ട്. എന്നാൽ ചെൽസി പോട്ടറിന് സമയം നൽകണം എന്ന് പെപ് ഗ്വാർഡിയോള ഇന്ന് മത്സര ശേഷം പറഞ്ഞു. താൻ ചെൽസി ക്ലബ് ഉടമയായ ബോഹ്ലിയോട് പറയുന്നത് പോട്ടറിന് സമയം നൽകണം എന്നാണ് ആവശ്യപ്പെട്ടത് എന്നും പെപ് പറഞ്ഞു.

ചെൽസി 23 01 09 00 04 38 475

എല്ലാ പരിശീലകർക്കും സമയം ആവശ്യമാണ് എന്ന് പെപ് പറഞ്ഞു. അതുകൊണ്ട് സമയം നൽകണം എന്നാണ് താൻ പറയുന്നത്. എനിക്ക് ബാഴ്സലോണയിൽ ആദ്യ രണ്ട് വർഷം സമയം വേണ്ടിയിരുന്നില്ല. കാരണം എനിക്ക് അവിടെ മെസ്സി ഉണ്ടായിരുന്നു. ഗ്വാർഡിയോള പറഞ്ഞു. ചെൽസി ഇപ്പോൾ എഫ് എ കപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ്. പ്രീമിയർ ലീഗിൽ ആകട്ടെ അവർ പത്താം സ്ഥാനത്തുമണ്. ബ്രൈറ്റൺ വിട്ട വന്ന പോട്ടറിന്റെ ചെൽസി ഇപ്പോൾ ബ്രൈറ്റണേക്കാൾ പിറകിലാണ്.