അത്ലറ്റികോയെ കീഴടക്കി ബാഴ്‌സലോണ; ടേബിൾ ടോപ്പിൽ ലീഡ് തിരിച്ചു പിടിച്ചു

20230109 021649

ലാ ലീഗയിൽ നിർണായക മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ കീഴടക്കി ബാഴ്‌സലോണ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിന് തോൽവി പിണഞ്ഞതോടെ ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്താനുള്ള അവസരം ബാഴ്‌സലോണ മുതലെടുത്തു. ഫിനിഷിങ്ങിലെ പോരായ്മകൾ തിരിച്ചടി ആയ അത്ലറ്റികോ അഞ്ചാം സ്ഥാനത്തു തുടരുകയാണ്. ഡെമ്പലെയാണ് മത്സരത്തിലെ ഒരെയൊരു ഗോൾ നേടിയത്.

ലെവെന്റോവ്സ്കി ഇല്ലാത്തതിനാൽ ഫാറ്റി, ഡെമ്പലെ എന്നിവരെ മുൻ നിർത്തിയാണ് സാവി ടീമിനെ അണിനിരത്തിയത്. അത്ലറ്റികോ മധ്യനിരയിൽ പത്തൊൻപതുകാരൻ പാബ്ലോ ബാരിയോസും ഇടം പിടിച്ചു. ആദ്യ മിനിറ്റുകളിൽ വൻ സമ്മർദ്ദം ചെലുത്തിയ അത്‌ലറ്റിക്കോയിൽ നിന്നും പതിയെ ബാഴ്‌സലോണ മത്സരം കൈപ്പിടിയിലാക്കി. ബോക്സിനുള്ളിൽ നിന്നും ഫാറ്റിയുടെ ഷോട്ട് സാവിക്ക് തടുത്തു. ഇരുപത്തിരണ്ടാം മിനിറ്റിലാണ് ഗോൾ എത്തിയത്. അത്ലറ്റികോ താരങ്ങളെ മറികടന്ന് പെഡ്രി എതിർ ബോക്സിലേക്ക് ഓടിക്കയറി ഗവിക്ക് പന്ത് കൈമാറി. താരത്തിൽ നിന്നും പന്ത് ലഭിച്ച ഡെമ്പലെ എതിർ താരങ്ങൾക്കിടയിലൂടെ ഷോട്ട് ഉതിർത്ത് ഗോൾ നേടി. തൊട്ടു പിറകെ എതിർ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്തു ലീഡ് ഉയർത്താനുള്ള അവസരം പെഡ്രി കൈവിട്ടു. ഗോൾ വഴങ്ങിയതോടെ അത്ലറ്റികോ വീണ്ടും സമ്മർദ്ദം ആരംഭിച്ചു.

20230109 030859

മർക്കോസ് ലൊറന്റെയുടെ ഷോട്ട് സൈഡ് നെറ്റിൽ അവസാനിച്ചു. ജിമിനസിന്റെ ഹെഡർ ലക്ഷ്യത്തിൽ നിന്നും ഇഞ്ചുകൾ മാത്രം അകന്ന് പോയി. ഇടവേളക്ക് പിരിയുന്നതിന് മുൻപായി പോസ്റ്റിന് തൊട്ടു മുന്നിൽ നിന്നും ഗ്രീസ്മാന്റെ ഷോട്ട് സമർഥമായി തട്ടിയകറ്റി ടെർ സ്റ്റഗൻ ടീമിന്റെ രക്ഷക്കെത്തി.

രണ്ടാം പകുതിയിലും അത്ലറ്റികോ സമ്മർദ്ദം തുടർന്നു. ബാഴ്‌സലോണ തുടർച്ചയായി ബോൾ ആകുക കൂടി ചെയ്തതോടെ പലപ്പോഴും അത്ലറ്റികോ എതിർ ബോക്സിൽ അപകടം സൃഷ്ടിച്ചു. കുണ്ടേയുടെ ലോങ് പാസിൽ നിന്നും ഡെമ്പലെക്ക് ലഭിച്ച മികച്ചൊരു അവസരം കോർണറിൽ കലാശിച്ചു. ഈ അവസരത്തിനപ്പുറം രണ്ടാം പകുതിയിൽ ബാഴ്‌സലോണ

ചിത്രത്തിലെ ഇല്ലായിരുന്നു. ഇഞ്ചുറി ടൈമിൽ തമ്മിൽ കൊമ്പു കോർത്ത ഫെറാൻ ടോറസും സാവിച്ചും റെഡ് കാർഡ് കണ്ടതോടെ ഇരു ടീമുകളും പത്ത് പേരിലേക്ക് ചുരുങ്ങി. പിറകെ ഏഞ്ചൽ കൊറിയയുടെ പാസിൽ പോസ്റ്റിന് മുന്നിൽ നിന്നും ഗ്രീസ്മാൻ തൊടുത്ത ഷോട്ടിൽ ഗോൾ ലൈൻ സേവിലൂടെ റൊണാൾഡ്‌ അരാഹുവോ ബാഴ്‌സലോണയുടെ രക്ഷക്കെത്തി.