പോലീസ് ഫുട്ബോൾ മലപ്പുറത്ത് തുടങ്ങി, മിസോറാമിനും ത്രിപുരയ്ക്കും വൻ ജയങ്ങൾ

- Advertisement -

അഖിലേന്ത്യാ പോലീസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് മലപ്പുറത്ത് തുടക്കം. ഇന്ന് മാത്രം 10 മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ നടന്ന നാലു മത്സരങ്ങളിൽ മിസോറാം, ത്രിപുര, സി ഐ എസ് എഫ്, ആസാം റൈഫിൾസ് എന്നിവർ വിജയിച്ചു. ക്ലാരി ഗ്രൗണ്ടിൽ നടന്ന രാജാസ്ഥാൻ മിസോറാം മത്സരത്തിലാണ് ഏറ്റവും കൂടുതൽ ഗോളുകൾ പിറന്നത്. മിസോറാം വൻ വിജയം തന്നെ രാജസ്ഥാനെതിരെ നേടി. എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കായിരുന്നു മിസോറാമിന്റെ വിജയം. മിസോറാമിനു വേണ്ടി ലാൽറിൻപുയിയ ഹാട്രിക്ക് നേടി.

പാണ്ടിക്കാട് നടന്ന മത്സരത്തിൽ ജമ്മു കാശ്മീരിനെയാണ് ത്രിപുര പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ത്രിപുരയുടെ വിജയം. ത്രിപുരയ്ക്കായി രബീന്ദ്ര ദേബാർമ്മ, അരിജിത് സിംഗ് എന്നിവർ ഇരട്ട ഗോളുകൾ നേടി.

ആസാം റൈഫിൾസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മധ്യപ്രദേശിനെയും, സി ഐ എസ് എഫ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആർ പി എഫിനെയുമാണ് പരാജയപ്പെടുത്തിയത്.

Mizoram 9-0 Rajasthan
Scores:
Lalnunganga (19), Malsawmfela(27,41) Lalrinpuia(34,66.83), Lalthantlunga(45 ), Lalthanpuia(57), Lalfakzuala(88)

J&K 0-4 Tripura-4
Rabindra Debbarma(35,47 )
Arijith Singh Baruva(50,62)

Assam Rifles 2-0 Madhya Pradesh
Tashi.P.bhutia(58 ), Haokip(76)

CISF 3-0 RPF
Jithendhar kumar (25)
B.S.Cheema(08)
Makar Hembram (03)OG

Advertisement