പൊഡോൾസ്കി തന്റെ ജന്മ നാട്ടിലേക്ക് മടങ്ങുന്നു

Images (3)

ജർമ്മൻ വെറ്ററൻ സ്ട്രൈക്കർ പൊഡോൽസ്കി തന്റെ ജന്മ നാട്ടിലെ ക്ലബിലേക്ക് മടങ്ങുന്നു. പൊഡോൽസ്കി ജനിച്ച നാടായ പോളണ്ടിലെ ഗില്വൈസിലെ ക്ലബായ ഗോർനിക് സബ്ർസെയുമായി താരം ചർച്ച നടത്തുകയാണ് എന്നാണ് റിപ്പോർട്ടുകൾ. 36കാരനായ താരം തന്റെ ജന്മ നാട്ടിലേക്ക് തിരികെ പോയി വിരമിക്കാൻ ആണ് ആഗ്രഹികുന്നത്.

കഴിഞ്ഞ സീസണിൽ തുർക്കി ക്ലബായ ആന്റല്യ സ്പോറിൽ ആയിരുന്നു താരം കളിച്ചത്. ഇപ്പോൾ പൊഡോൽസ്കി ഫ്രീ ഏജന്റാണ്. താരത്തിന് തുർക്കിയിൽ നിന്നും ഓഫർ ഉണ്ടെങ്കിലും പോളണ്ടിലേക്ക് പോകാൻ ആണ് താരം ആഗ്രഹിക്കുന്നത്. ജപ്പാൻ ക്ലബായ വിസെൽ കോബെയിൽ നിന്നായിരുന്നു താരം തുർക്കിയിൽ എത്തിയത്.

34കാരനായ പൊഡോൾസ്കി ഇന്റർ മിലാൻ, ബയേൺ മ്യൂണിച്ച്, ആഴ്സണൽ, ഗലറ്റസറെ തുടങ്ങിയ പ്രമുഖ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ്. ജർമ്മനിക്ക് ഒപ്പം 2014 ലോകകപ്പും നേടിയിട്ടുണ്ട്.