പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോയിൽ പണം ഒഴുക്കുന്നതിനെ വിമർശിച്ച് ലാലിഗ പ്രസിഡന്റ് തെബാസ്. ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബുകൾ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ 1 ബില്യൺ ഡോളർ ചെലവഴിച്ചു എന്നാണ് കണക്ക്. സ്പാനിഷ് ലീഗ് പ്രസിഡന്റ് ജാവിയർ ടെബാസ് പ്രീമിയർ ലീഗ് ക്ലബുകൾ വഞ്ചനയാണ് കാണിക്കുന്നത് എന്ന് ആരോപിച്ചു. ‘ബിഗ് ഫൈവ്’ ലീഗുകളിലെ മറ്റു നാലു ലീഗുകളും മൊത്തം ചിലവഴിച്ചതിനെക്കാൾ പണം പ്രീമിയർ ലീഗ് ഒറ്റയ്ക്ക് ചിലവഴിച്ചു. ഇത് ഫിനാൻഷ്യൽ ഡോപിംഗ് ആണെന്ന് തെബസ് പറയുന്നു.
ലാ ലിഗയിൽ ഞങ്ങൾ ചെയ്യുന്നത് ക്ലബുകൾ അവരുണ്ടാക്കുന്ന പണം ചിലവഴിക്കുക എന്നതാണ്. എന്നാൽ ഇവിടെ പ്രീമിയർ ലീഗിൽ ക്ലബ് ഉടമകൾ പുറത്ത് നിന്ന് പണം ഒഴുക്കുകയാണ്. ഇത് മറ്റു ലീഗുകളെ ദുർബലമാക്കുകയാണ്. യുവേഫ ഇത് നിയന്ത്രിക്കേണ്ടതുണ്ട്. തെബസ് പറഞ്ഞു. ഇങ്ങനെ പണം നിക്ഷേപിച്ചാൽ ഈ ഷെയർഹോൾഡർ പോകുമ്പോൾ ഇത് ഒരു ക്ലബ്ബിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. എത്ര പണം ചിലവഴിച്ചാലും നല്ല താരങ്ങൾ ലാലിഗയിൽ ആണ് ഉള്ളത് എന്നും ലാലിഗ പ്രസിഡന്റ് പറഞ്ഞു.