പികെയും പുറത്ത്, സെന്റർ ബാക്കിൽ ആളില്ലാതെ ബാഴ്സ

- Advertisement -

ബാഴ്സലോണക്ക് കനത്ത തിരിച്ചടിയായി വീണ്ടും ഒരു പരിക്ക് വാർത്ത. സെർജിയോ റോബർട്ടോ പരിക്ക് കാരണം രണ്ട് മാസമെങ്കിലും പുറത്ത് ഇരിക്കേണ്ടി വരുമെന്ന് ബാഴ്സ ഔദ്യോഗികമായി സ്ഥിതീകരിച്ചു. നേരത്തെ ഡിഫൻഡർ പികെയും പരിക്ക് കാരണം പുറത്തായിരുന്നു.

പികെയ്ക്ക് വലത് കാലിൽ ലിഗമെന്റ് പരിക്കാണ് പറ്റിയത് എന്നും ബാഴ്സ സ്ഥിതീകരിച്ചു. താരം എത്ര കാലം പുരത്തിരിക്കും എന്നത് ക്ലബ്ബ് വ്യക്തമാക്കിയിട്ടില്ല. സെർജിയോ വലത് തുടയിൽ ഏറ്റ പരിക്കാണ് വിനയായത്. പികെ പുറത്തായതോടെ നിലവിൽ ബാഴ്സയിൽ ലെങ്ലറ്റ് മാത്രമാണ് സെന്റർ ബാക്കായി അവശേഷിക്കുന്നത്. നേരത്തെ അൻസു ഫാത്തി, ഉംറ്റിറ്റി, ബുസ്‌കെറ്റ്‌സ് എന്നിവരും പരിക്ക് പറ്റി പുറത്തായിരുന്നു.

Advertisement