ബുസ്ക്വറ്റ്സ് മികച്ച പരിശീലകനായി എത്തും, പ്രവചനവുമായി ഗാർഡിയോള

- Advertisement -

ബാഴ്‌സലോണയുടെ മധ്യനിര താരം സെർജിയോ ബുസ്ക്വറ്റ്സ് ഭാവിയിൽ മികച്ചൊരു പരിശീകനായി എടുത്തുമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. ഗാർഡിയോള ബാഴ്സ പരിശീലകനായിരിക്കെ ബാഴ്സയിൽ അരങ്ങേറ്റം നടത്തിയ താരമാണ് ബുസ്ക്വറ്റ്സ്.

അത്ലറ്റികോ മാഡ്രിഡിന് എതിരായ ല ലീഗ മത്സരത്തോടെ ബാഴ്സക്ക് വേണ്ടി 500 മത്സരങ്ങൾ ബുസ്ക്വറ്റ്സ് പൂർത്തിയാക്കിയിരുന്നു. 2007-2008 സീസണിൽ ഗാർഡിയോളക്ക് കീഴിൽ ബാഴ്സ ബി യിൽ കളിച്ച താരം ഗാർഡിയോള സീനിയർ ടീമിന്റെ പരിശീലകനായതോടെ സീനിയർ ടീമിലും എത്തുകയായിരുന്നു. ബുസ്ക്വറ്റ്സിനെ പോലൊരു കളിക്കാരനെ പരിശീലിപ്പിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമാണ് എന്ന്‌ പറഞ്ഞ ഗാർഡിയോള ബാഴ്സക്ക് വേണ്ടി ഇനിയും താരത്തിന് ഒട്ടേറെ മത്സരങ്ങൾ കളിക്കാനാകും, പിന്നീട് വൈകാതെ പരിശീലക സ്ഥാനത്തും നിങ്ങൾക്ക് ബുസ്ക്വറ്റ്സിനെ കാണാനാകും എന്നും കൂട്ടി ചേർത്തു.

നിലവിൽ ലോകത്തിലെ തന്നെ മികച്ച ഹോൾഡിങ് മിഡ്ഫീൽഡർമാരിൽ ഒരാളാണ് ബുസ്ക്വറ്റ്സ്. ബാഴ്സയുടെ കളി ശൈലിയിൽ നിർണായക പങ്ക് വഹിക്കുന്ന താരം ഗാർഡിയോള, എൻറിക്കെ, ടിറ്റോ വിലനോവ, വാൽവേർടെ എന്നീ ബാഴ്സ പരിശീലകർക്ക് കീഴിലും, സ്‌പെയിൻ ടീമിൽ ഡെൽ ബോസ്‌കെക്ക് കീഴിലും കളിച്ച അനുഭവ സമ്പത്ത് പരിശീലക റോളിലേക്ക് മാറ്റാൻ ഉപകാരപ്പെടുത്തും എന്നത് തന്നെയാവും ഗാർഡിയോളയുടെ പ്രതീക്ഷ.

Advertisement