“പെപിന്റെ ബാഴ്സയാണ് ചരിത്രത്തിലെ മികച്ച ടീം, മെസ്സി എക്കാലത്തെയും മികച്ച താരം” : റൂണി

- Advertisement -

തന്റെ അഭിപ്രായത്തിലെ ഫുട്ബോളിലെ ഏറ്റവും മികച്ച ടീം ഏതെന്ന് വ്യക്തമാക്കി വെയ്ൻ റൂണി. പെപ് ഗ്വാഡിയോള പരിശീലകനായിരിക്കുമ്പോൾ ഉണ്ടായിരുന്ന ബാഴ്സലോണ ആണ് എക്കാലത്തെയും മികച്ച ടീമെന്ന് ഇംഗ്ലീഷ് താരം വെയ്ൻ റൂണി പറഞ്ഞു. 2008 മുതൽ 2012 വരെ ആയിരുന്നു പെപ് ബാഴ്സയെ പരിശീലിപ്പച്ചത്. ടികിടാകയുടെ സൗന്ദര്യം കണ്ട പെപ് ടീം രണ്ട് തവണ ചാമ്പ്യൻസ് ലീഗ് നേടിയിരുന്നു. രണ്ട് തവണയും ഫൈനലിൽ വെയ്ൻ റൂണിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആയിരുന്നു ബാഴ്സ തോൽപ്പിച്ചത്.

ബാഴ്സയാണ് മികച്ച ടീം എന്നതിനൊപ്പം മെസ്സി ആണ് ഏറ്റവും മികച്ച താരമെന്നും റൂണി പറഞ്ഞു. മെസ്സിയെക്കാൾ മികച്ച കണ്ടിട്ടില്ല എന്ന് പറഞ്ഞ റൂണി മെസ്സിയുടെ കാലിലെ വൈഭവം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട് എന്നും പറഞ്ഞു. മെസ്സി എല്ലാം തികഞ്ഞ കളിക്കാരനാണെന്നും റൂണി പറഞ്ഞു.

Advertisement