ഇന്ത്യൻ ടീമിന്റെ പരിശീലകനായി ഇന്ത്യക്കാരൻ വരണമെന്ന ആഗ്രഹവുമായി ഇന്ത്യൻ ഗോൾകീപ്പർ സുബ്രതാ പോൾ. ഇന്ത്യക്കാരെ വിശ്വാസത്തിൽ എടുത്ത് തുടങ്ങണം ഇന്ത്യ എന്നാണ് പോൾ പറയുന്നത്. ഇപ്പോൾ ഇന്ത്യയുടെ അടുത്ത പരിശീലകനായി കേൾക്കപ്പെടുന്ന ഭൂരിഭാഗം പേരുകളും വിദേശികളാണ്. ബിഗ് സാം, എറിക്സൺ ഒക്കെ പോലുള്ള വലിയ പേരുകൾ തന്നെ പരിശീലകരുടെ സാധ്യതാ ലിസ്റ്റിൽ ഉണ്ട്.
എന്നാൽ ഇന്ത്യക്കാരെ എന്തു കൊണ്ട് പരിഗണിക്കുന്നില്ല എന്ന് സുബ്രതാ പോൾ ചോദിക്കുന്നു. 130കോടിയിലധികം ജനങ്ങളിൽ നിന്ന് 10 നല്ല പരിശീലകർ ഉണ്ടാവില്ല എന്നാണോ പറയുന്നത്. മുമ്പ് സാഫ് കപ്പിൽ ഒക്കെ ഇന്ത്യൻ പരിശീലകരുടെ കീഴിൽ ഇന്ത്യ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പോൾ പറഞ്ഞു. പ്രാദേശിക ടൂർണമെന്റുകളിലും ഇന്ത്യക്കാർ നല്ല പ്രകടനം നടത്തിയിട്ടുണ്ട് എന്നും പോൾ പറഞ്ഞു.
താൻ വിദേശ പരിശീലകർക്ക് എതിരല്ല. എന്നാൽ നാട്ടുകർക്ക് അവസരം കൊടുക്കാതെ അവർ എങ്ങനെ അവസരം തെളിയിക്കും.പോൾ ചോദിക്കുന്നു.