പാരീസിൽ മെസ്സിക്ക് തിരിച്ചടി, കാൽമുട്ടിന് പരിക്ക്

20210921 192047
Credit: Twitter

ലയണൽ മെസ്സിയുടെ പി എസ് ജി കരിയറിന്റെ തുടക്കം അത്രം നല്ലതല്ല. ഇതുവരെ പി എസ് ജിയിൽ എത്തി ഒരു ഗോൾ അടിക്കാൻ കഴിയാത്ത ലയണൽ മെസ്സിക്ക് പരിക്കേറ്റതായി ക്ലബ് സ്ഥിരീകരിച്ചു. കാൽമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. പു എസ് ജിയുടെ അടുത്ത മത്സരങ്ങളിൽ മെസ്സി ഉണ്ടാകില്ല. മെറ്റ്സിനെതിരായ മത്സരവും ചാമ്പ്യൻസ് ലീഗിലെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ വലിയ മത്സരവും ലയണൽ മെസ്സിക്ക് നഷ്ടമായേക്കും. ലിയോണിനെതിരായ മത്സരത്തിനിടയിൽ ആണ് പരിക്കേറ്റത് എന്നാണ് പി എസ് ജി പറയുന്നത്.

അന്ന് മെസ്സിയെ സബ്ബ് ചെയ്തപ്പോൾ മെസ്സി പോചടീനോയോട് തന്റെ അതൃപ്തി വ്യക്തമാക്കിയിരുന്നു. ഇന്ന് വന്ന സ്കാൻ റിപ്പോർട്ടിൽ മുട്ടിന് ചെറിയ പരിക്ക് ഉണ്ട് എന്നാണ് കണ്ടെത്തിയത്. ഒരാഴ്ച എങ്കിലും മെസ്സി പുറത്ത് ഇരിക്കേണ്ടി വന്നേക്കും. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിന് മുമ്പ് മെസ്സി ഫിറ്റ്നെസ് വീണ്ടെടുക്കണം എന്നാകും പി എസ് ജി ആരാധകർ ആഗ്രഹിക്കുന്നത്.

Previous articleദുബായിയിൽ സഞ്ജുവും കൂട്ടരും ആദ്യം ബാറ്റ് ചെയ്യും, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പഞ്ചാബ് കിംഗ്സ്
Next articleബിനോ ജോർജ്ജ് കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിനെ നയിക്കും