“പാകിസ്ഥാൻ കാത്തിരിക്കുന്നത് ഇന്ത്യയുടെ പിഴവുകൾക്കായി”

നാളെ നടക്കുന്ന ഇന്ത്യക്കെതിരായ സാഫ് കപ്പ് സെമി ഫൈനലിൽ പാകിസ്ഥാന് പ്രതീക്ഷയുണ്ടെന്ന് പരിശീലകൻ ജോസെ അന്റോണിയോ. ഇന്ത്യ മികച്ച ടീമാണ്, ഇന്ത്യ ആകാം ഈ കപ്പിന് ഫേവറിറ്റ്സ് എന്നാലും പാകിസ്ഥാൻ പ്രതീക്ഷയിലാണ്. ഇന്ത്യയുടെ പിഴവുകൾക്കായി തങ്ങൾ കാത്തിരിക്കുമെന്നും അതു മുതലാക്കി മത്സരം ജയിക്കാമെന്നാണ് പ്രതീക്ഷയെന്നും ജോസെ അന്റോണിയോ പറഞ്ഞു.

എന്നാൽ നാളെ നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ ഫേവറിറ്റുകൾ അല്ലാ എന്ന് ഇന്ത്യൻ സഹ പരിശീലകൻ വെങ്കിടേഷ് ഷണ്മുഖം പറഞ്ഞു. പാകിസ്ഥാൻ മികച്ച ടീമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുവരെ സാഫ് കപ്പ് ഫൈനലിൽ എത്താൻ കഴിയാത്ത ടീമാണ് പാകിസ്ഥാൻ. ഇതിനു മുമ്പ് മൂന്ന് തവണ പാകിസ്ഥാൻ സെമിയിൽ എത്തിയിട്ടുണ്ട് എങ്കിലും മൂന്ന് തവണയും സെമിയിൽ പരാജയപ്പെടുകയായിരുന്നു.

ഇന്ത്യയുടെ സാഫ് കപ്പിലെ 11ആം സെമി ഫൈനലാണിത്.

Previous articleലകാസെറ്റ് ഉള്ള ആഴ്സണലാണ് മെച്ചപ്പെട്ട ആഴ്സണൽ എന്ന് ഫിൽ നെവിൽ
Next articleആദ്യ റൗണ്ട് കടന്ന് ശ്രീകാന്ത് കിഡംബി