ആഴ്സണൽ വിട്ട ഓസിൽ തുർക്കിയിൽ തിളങ്ങും എന്ന് വെങ്ങർ

Img 20201013 163619

ആഴ്സണൽ വിട്ട് തുർക്കി ക്ലബായ ഫെനർബചെയിൽ എത്തിയ ഓസിൽ അവിടെ തിളങ്ങും എന്ന് മുൻ ആഴ്സണൽ പരിശീലകൻ വെങ്ങർ. തുർക്കിയിൽ ഓസിൽ ആഗ്രഹിക്കുന്ന അന്തരീക്ഷമായിരിക്കും ഉണ്ടാവുക. ഓസിൽ അസാധ്യ ടാലന്റ് ആണ്‌. അതുകൊണ്ട് തന്നെ അധികം സമയം വേണ്ടി വരില്ല അദ്ദേഹത്തിന് തുർക്കിയിൽ അത്ഭുതങ്ങൾ കാണിക്കാൻ എന്നും വെങ്ങർ പറഞ്ഞു.

2013ൽ വെങ്ങർ ആയിരുന്നു ഓസിലിനെ ആഴ്സണലിൽ എത്തിച്ചത്. വെങ്ങറുടെ കീഴിൽ ആഴ്സണലിന്റെ ഏറ്റവും മികച്ച താരവും ഓസിൽ ആയിരുന്നു. തുർക്കിയിൽ ഫെനർബചെയെ കിരീടത്തിൽ എത്തിക്കാൻ ഓസിലിന് ആകും എന്നും വെങ്ങർ പറഞ്ഞു. മാച്ച് ഫിറ്റ്നസിലേക്ക് വരിക മാത്രമായിരിക്കും ഓസിലിനുള്ള വെല്ലുവിളി എന്നും അദ്ദേഹം പറഞ്ഞു.

Previous articleഗോകുലത്തിന് വീണ്ടും നിരാശ
Next articleഫിഞ്ചിനേയും മോറിസിനേയും റിലീസ് ചെയ്ത് ആർസിബി