വോൾവ്സ് ഗോൾകീപ്പർക്ക് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സ് ടീം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വോൾവ്സ് ഗോൾകീപ്പർ ആയിരുന്ന കാർൽ ഇകേമെയ്ക്ക് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സ് ടീമും. കാൻസർ രോഗബാധിതനായ ഇകേമെ ഈ സീസണോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 32കാരനായ ഗോൾകീപ്പർ 2003 മുതൽ വോൾവ്സിനൊപ്പം ഉള്ള താരമാണ്. കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ച താരത്തിന് ലോക ഫുട്ബോളിൽ നിന്ന് പലരും പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു‌. അതിനൊപ്പം ആണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സും എത്തിയിരിക്കുന്നത്.

പരിശീലകൻ ഡേവിഡ് ജെയിംസിന്റെ നേതൃത്വത്തിൽ കേരള ടീം ഒന്നാകെ ‘ഓൺലി വൺ കാർൽ ഇകെമെ’ എന്ന ചാന്റ് പാടിയാണ് വോൾവ്സ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇകെമെയ്ക്കായുള്ള പിന്തുണ വോൾവ്സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെക്കുകയും ചെയ്തു.

വോൾവ്സിനായി ഇരുന്നൂറോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഇകെമെ. ചാൾട്ടൺ, ക്വീൻ പാർക് റേഞ്ചേഴ്സ് തുടങ്ങു നിരവധി ക്ലബുകൾക്കായി ലോണികും ഇകെമെ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവ്യത്യസ്തമായ കിറ്റുമായി റഷ്യൻ പ്രീമിയർ ലീഗ് ടീം
Next articleറൊണാൾഡോ ഇറ്റലിയിൽ എത്തി, ഇന്ന് ട്രെയിനിങ് ആരംഭിക്കും