വൺ മില്യൺ ഗോൾ; സംസ്ഥാന തല ഉദ്ഘാടനം വി അബ്ദുറഹിമാൻ നിർവഹിച്ചു

Img 20221121 Wa0070

വൺ മില്യൺ @ മലപ്പുറം ഔപചാരിക ഉദ്ഘാടനം രാവിലെ 9 മണിക്ക് ബഹു കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ മലപ്പുറം എം എസ് പി ഹൈസ്കൂൾ അങ്കണത്തിൽ SAY NO TO DRUGS ആശയത്തിൽ പ്രത്യേകമായി സജ്ജമാക്കിയ പ്രതലത്തിൽ നിന്നും ഗോൾ അടിച്ചു കൊണ്ട് നിർവ്വഹിച്ചു.

Img 20221121 Wa0140

മലപ്പുറം എം എൽ എ പി ഉബൈദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ വണ്ടൂർ എം എൽ എ അനിൽകുമാർ എ പി, മുൻ മന്ത്രിമാരായ ടി കെ ഹംസ, പാലൊളി മുഹമ്മദ്‌ കുട്ടി, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ ആഷിക് കൈനിക്കര, മുനിസിപ്പൽ കൗൺസിലർ ജയശ്രീ, മുൻ ദേശീയ ഫുട്ബോൾ താരം യു ഷറഫലി, മുൻ എസ് പി അബ്ദുൽ കരീം, മുൻ ഫുട്ബോൾ താരം സൂപ്പർസ്റ്റുഡിയോ അഷ്‌റഫ്‌, ഓൾഡ് ഫുട്ബോൾ പ്ലയേഴ്‌സ് അസോസിയേഷന്റെ പൂളക്കണ്ണി മുഹമ്മദാലി, സ്പോർട്സ് കൗൺസിൽ എക്‌സിക്യുട്ടിവ് അംഗങ്ങളായ ഹൃഷികേശ്കുമാർ പി, നാസർ കെ എ, സുരേഷ് സി, പരിശീലകർ തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ വി പി അനിൽ സ്വാഗതമാശംസിച്ച ചടങ്ങിന് സെക്രട്ടറി എച്ച് പി അബ്ദുൽ മഹ്‌റൂഫ് നന്ദി പറഞ്ഞു.