ഹിര മൊണ്ടാലിന്റെ കരാർ ബെംഗളൂരു എഫ് സി റദ്ദാക്കി

ബെംഗളൂരു എഫ് സി ലെഫ്റ്റ് ബാക്കായ ഹിര മൊണ്ടാലിനെ റിലീസ് ചെയ്തു. ഇനിയും രണ്ട് വർഷത്തെ കരാർ ക്ലബിൽ ബാക്കി നിൽക്കെ ആണ് താരത്തെ റിലീസ് ചെയ്യുന്നതായി ക്ലബ് അറിയിച്ചത്. താരത്തിന് ബെംഗളൂരു എഫ് സിയിൽ അവസരം കിട്ടുന്നുണ്ടായിരുന്നില്ല.

20221122 010846

കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ താരമായിരുന്നു ഹിര മൊണ്ടാൽ. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി ഐ എസ് എല്ലിൽ 16 മത്സരങ്ങൾ ഹിര മൊണ്ടാൽ കളിച്ചിരുന്നു. ഈസ്റ്റ് ബംഗാൾ അക്കാദമിയിലൂടെ തന്നെ വളർന്ന താരമാണ് ഹിര മൊണ്ടാൽ‌.

ഈസ്റ്റ് ബംഗാൾ അല്ലാതെ കൊൽക്കത്തയിലെ പല ക്ലബുകളിലും മൊണ്ടാൽ കളിച്ചിരുന്നു. റൈൻബോ, പീർലസ്, മൊഹമ്മദൻസ്, കൊൽക്കത്ത കസ്റ്റംസ് എന്ന് തുടങ്ങിയ കൊൽക്കത്ത ക്ലബുകൾക്കായി ഹിര മൊണ്ടാൽ കളിച്ചിട്ടുണ്ട്.