“ഈ സീസൺ മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ല സീസണല്ല” – ഒലെ

20210527 144739
Credit: Twitter
- Advertisement -

ഇന്നലെ യൂറോപ്പ ലീഗിൽ പരാജയപ്പെട്ടതോടെ കിരീടം നേടാനുള്ള അവസാന സാധ്യതയും നഷ്ടപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പ് നിരാശയിലാണ്. ടീമിന് ഈ സീസൺ വിജയകരമായിരുന്നു എന്ന് പറയാൻ ആകില്ല എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്താനും ഒരു ഫൈനലിൽ എത്താനും ടീമിനായി. എന്നാൽ ഫൈനലിൽ പരാജയപ്പെടുന്ന ഒരു സീസണെ നല്ല സീസൺ എന്ന് പറയാൻ ആകില്ല. ഒലെ പറഞ്ഞു.

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം അവരുടെ മികവിലേക്ക് ഉയർന്നില്ല എന്ന് ഒലെ സമ്മതിക്കുന്നു. അവസാന ഒരു കിക്കിലാണ് ടീം പരാജയപ്പെട്ടത്. അത് ഫുട്ബോളിൽ സ്വഭാവികമാണ്. ഇനി ഇങ്ങനെ പരാജയപ്പെടില്ല എന്ന് ഉറപ്പികുകയാണ് ടീം വേണ്ടത്. ഒലെ പറഞ്ഞു. ടീം മൂന്നോ നാലോ പുതിയ താരങ്ങളെ സൈൻ ചെയ്ത് ടീം ശക്തമാക്കേണ്ടതുണ്ട് എന്നും ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തി രണ്ടര സീസൺ ആയിട്ടും ഒലെ ഗണ്ണാർ സോൾഷ്യാർ ഒരു കിരീടം നേടിയില്ല എന്നത് ആരാധകരുടെ വിമർശനം ഉയരാൻ കാരണമായിട്ടുണ്ട്.

Advertisement