ഒലെ ഗണ്ണാർ സോൾഷ്യാറിന് മൂന്ന് വർഷത്തെ കരാർ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു

20210527 144739
Credit: Twitter
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പരിശീലകൻ ആയ ഒലെ ഗണ്ണാർ സോൾഷ്യാറിന് പുതിയ കരാർ നൽകും. മൂന്ന് വർഷത്തെ പുതിയ കരാർ നൽകാൻ ആണ് യുണൈറ്റഡ് മാനേജ്മെന്റ് ശ്രമിക്കുന്നത്. അവസാന രണ്ടര വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാണ് ഒലെ. പക്ഷെ ഇതുവരെ യുണൈറ്റഡിന് ഒരു കിരീടം നേടിക്കൊടുക്കാൻ ഒലെക്ക് ആയിട്ടില്ല. അതുകൊണ്ട് തന്നെ യുണൈറ്റഡ് ആരാധകർ ഒലെയ്ക്ക് കരാർ നൽകുന്നതിൽ രണ്ടു തട്ടിലാണ്.

രണ്ടർ സീസൺ യുണൈറ്റഡ് ഒരു ടീം എന്ന നിലയിൽ മെച്ചപ്പെട്ടു എങ്കിലും ഒരു കിരീടം നേടാനുള്ള ടീമായി യുണൈറ്റഡ് ഒലെക്ക് കീഴിൽ വളർന്നില്ല എന്നാണ് വിമർശകരുടെ അഭിപ്രായം. യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടതാണ് ആരാധകരെ രണ്ടു തട്ടിലാക്കിയത്. ഇങ്ങനെയൊക്കെ ആണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റ് ഒലെയിൽ പൂർണ്ണ തൃപതരാണ്. യുണൈറ്റഡ് പുരോഗതിയിൽ ആണെന്നും സമയം നൽകിയാൽ ഒലെക്ക് കിരീടം നേടാൻ ആകും എന്നും ക്ലബ് വിശ്വസിക്കുന്നു. പ്രീസീസൺ ആരംഭിക്കും മുമ്പ് ഒലെ കരാർ ഒപ്പുവെക്കാൻ ആണ് സാധ്യത.

Advertisement