ഡച്ച് സെന്റർ ബാക്ക് സാം ബ്യൂക്കെമയെ ബൊലോഗ്നയിൽ നിന്ന് 31 ദശലക്ഷം യൂറോയും മറ്റ് അഡ്-ഓണുകളും ഉൾപ്പെടുന്ന കരാറിൽ നാപ്പോളി സ്വന്തമാക്കി. പുതിയ സീസണ് മുന്നോടിയായി നാപ്പോളിയുടെ പ്രതിരോധനിരയ്ക്ക് ഇത് ശക്തിപകരും.
26 വയസ്സുകാരനായ ബ്യൂക്കെമ കുറച്ചാഴ്ച്ചകളായി നാപ്പോളിയുടെ നിരീക്ഷണത്തിലായിരുന്നു. താരം ഏതാനും ആഴ്ചകൾക്ക് മുമ്പ് തന്നെ വ്യക്തിപരമായ നിബന്ധനകൾക്ക് സമ്മതം അറിയിച്ചിരുന്നു.
മുൻ എ.സെഡ്. അൽക്മാർ താരം 2023-ൽ ആണ് ബൊലോഗ്നയിൽ ചേർന്നത്. രണ്ട് സീരി എ കാമ്പെയ്‌നുകളിലായി തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു.