യൂത്ത് ടീമിൽ അരങ്ങേറും മുൻപേ ചെൽസി യുവ താരം സീനിയർ ഇംഗ്ലണ്ട് ടീമിൽ

- Advertisement -

ചെൽസി യുവ താരത്തിന് ഇംഗ്ലണ്ട് ദേശീയ ടീമിലേക്കുള്ള ആദ്യ വിളിയെത്തി. ചെൽസിയുടെ അക്കാദമിയിൽ വളർന്ന് ഈ സീസണിൽ സീനിയർ ടീമിൽ ഇടം നേടിയ കാലം ഹഡ്സൻ ഓഡോയിക്കാണ് ഇംഗ്ലണ്ട് ദേശീയ ടീമിലേക്കുള്ള വിളി എത്തിയത്. ചെൽസിക്ക് വേണ്ടി യൂറോപ്പ ലീഗിൽ നടത്തുന്ന മികച്ച പ്രകടനങ്ങളാണ് താരത്തെ ഈ നേട്ടത്തിന് അർഹനാക്കിയത്.

18 വയസ്സുകാരനായ ഓഡോയിക്ക് ഈ അടുത്ത ദിവസമാണ് ആദ്യമായി ഇംഗ്ലണ്ട് അണ്ടർ 21 ടീമിലേക്ക് ആദ്യമായി ക്ഷണം ലഭിച്ചത്. ഇതോടെ താരത്തിന് ആ ടീമിൽ നിന്ന് മാറി നിൽക്കേണ്ടി വരും. യൂറോ 2020 യോഗ്യത മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന ഇംഗ്ലണ്ടിന് ചെക്ക് റിപ്പബ്ലിക്, മോണ്ടിനെഗ്രോ ടീമുകൾക്ക് എതിരെയാണ് മത്സരങ്ങൾ.

Advertisement