കമന്ററിയിലെ ഇതിഹാസം, ഇന്ത്യൻ ഫുട്ബോളിന്റെ എൻസൈക്ലോപീഡിയ നോവി കപാഡിയ അന്തരിച്ചു

20211118 175620
Credit: Twitter

ഇന്ത്യയിലെ പ്രമുഖ കമന്റേറ്റർ നോവി കപാഡിയ അന്തരിച്ചു. അവസാന കുറച്ച് കാലമായി ചികിത്സയിലായിരുന്നു നോവി കപാഡിയ. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ കമന്റേറ്റർ ആണ് നോവി കപാഡിയ. ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് വലിയ ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുള്ള കപാഡിയ അവസാന കുറേ ദശകങ്ങളായി ഇന്ത്യൻ ഫുട്ബോളിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. 67 വയസ്സായിരുന്നു. അദ്ദേഹം ഒമ്പതോളം ഫിഫാ ലോകകപ്പുകളിലും നൂറു കണക്കിന് ഇന്ത്യ‌ൻ മത്സരങ്ങളിലും കമന്റന്റേറ്ററായും നിരീക്ഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ബെയർഫീറ്റ് റ്റു ബൂട്സ് എന്ന കപാഡിയയുടെ പുസ്തകം ഏറെ പ്രശസ്തി നേടിയിരുന്നു. ഇന്ത്യൻ ഫുട്ബോളിലെ എൻസൈക്ലോപീഡിയ എന്നായിരുന്നു കപാഡിയ അറിയപ്പെട്ടിരുന്നത്.

Previous article“സഹൽ ഇന്ത്യയുടെ കേരള ബ്ലാസ്റ്റേഴ്സിന്റെയും പ്രധാന താരമാവാൻ ഭാവിയുള്ള താരം”
Next articleജാവോ ഫെലിക്സിന് പരിക്ക്