വീണ്ടും ഒരു ഐ എസ് എൽ ക്ലബിന് തോൽവി, നോർത്ത് ഈസ്റ്റിനെ വീഴ്ത്തി നെരോക്ക

- Advertisement -

ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ഒരു ഐ എസ് എൽ ക്ലബിന് കൂടെ പരാജയം. നെരോക്കയോട് കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഇന്ന് പരാജയം രുചിച്ചത്. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ചെന്നൈ സിറ്റി ബെംഗളൂരു എഫ് സിയേയും പരാജയപ്പെടുത്തിയിരുന്നു. നെരോക്ക എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്‌.

ആദ്യ പകുതിയിൽ 25ആം മിനുട്ടിൽ വില്യംസ് നേടിയ ഗോളാണ് നെരോക്കയുടെ ജയത്തിന് വഴിവെച്ചത്. നിരവധി അവസരങ്ങൾ കളിയിൽ ഉടനീളം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് കിട്ടിയെങ്കിലും ഗോൾ മാത്രം വന്നില്ല. പ്രീസീസണ് വിദേശത്തേക്ക് പോകാതിരുന്ന ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.

Advertisement