2005 നു ശേഷം ലയണൽ മെസ്സി ഇല്ലാത്ത ബാലൻ ഡിയോർ നോമിനേഷൻ പട്ടിക, നെയ്മറും ഇല്ല

Wasim Akram

Screenshot 20220813 020002 01
Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള 30 അംഗ ബാലൻ ഡിയോർ നോമിനേഷൻ പട്ടിക പുറത്ത് വന്നു. 2005 നു ശേഷം ഇത് ആദ്യമായി ഏഴ് തവണ ബാലൻ ഡിയോർ നേടിയ ലയണൽ മെസ്സി ഇല്ലാത്ത പട്ടികയാണ് ഫ്രാൻസ് ഫുട്‌ബോൾ പുറത്ത് വിട്ടത്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണ വിട്ടു പാരീസ് സെന്റ് ജർമനിൽ എത്തിയ മെസ്സിയിൽ നിന്നു അത്ര മികച്ച പ്രകടനം അല്ല പാരീസിൽ പുറത്ത് എടുത്തത് എന്നത് ആണ് താരം നോമിനേഷനിൽ ഇടം പിടിക്കാതിരിക്കാനുള്ള കാരണം. മെസ്സിയുടെ പി.എസ്.ജി സഹതാരം ബ്രസീലിന്റെ നെയ്മർ ജൂനിയറും നോമിനേഷൻ നേടിയില്ല.

ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആയ റയൽ മാഡ്രിഡിൽ നിന്നു ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന കരിം ബെൻസേമ അടക്കം 6 താരങ്ങൾ ആണ് നോമിനേഷൻ നേടിയത്. ചെൽസിയിൽ നിന്നു ഈ വർഷം എത്തിയ അന്റോണിയോ റൂഡികർ അടക്കം ആണ് ഇത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു 6 പേരും ലിവർപൂളിൽ നിന്നു 6 പേരും ലിസ്റ്റിൽ ഉണ്ട്. ഈ സീസണിൽ സിറ്റിയിൽ ഡോർട്ട്മുണ്ടിൽ നിന്നു എത്തിയ ഹാളണ്ട്, ബെൻഫിക്കയിൽ നിന്നു ലിവർപൂളിൽ എത്തിയ നുനിയസ് എന്നിവർ അടക്കം ആണ് ഇത്. ബയേണിൽ നിന്നു ഈ വർഷം ലിവർപൂളിൽ എത്തിയ സാദിയോ മാനെ അടക്കം 2 പേർ നോമിനേഷനിൽ ഇടം പിടിച്ചു.

ടോട്ടൻഹാമിൽ നിന്നു കെയിൻ, സോൺ എന്നിവർ നോമിനേഷൻ നേടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനു ആയി മികച്ച പ്രകടനം പുറത്ത് എടുത്ത ക്രിസ്റ്റിയാനോ റൊണാൾഡോയും നോമിനേഷൻ നേടി. 2 എ.സി മിലാൻ താരങ്ങൾ നോമിനേഷൻ കരസ്ഥമാക്കിയപ്പോൾ കഴിഞ്ഞ വർഷം ബയേണിനു ആയി തിളങ്ങിയ റോബർട്ട് ലെവൻഡോസ്കി ബാഴ്‌സലോണയുടെ പ്രതിനിധിയായി നോമിനേഷൻ നേടി. ലൈപ്സിഗിന്റെ ക്രിസ്റ്റഫർ എൻങ്കുങ്കു, അയാക്സിൽ നിന്നു ഇത്തവണ ഡോർട്ട്മുണ്ടിൽ എത്തിയ സെബാസ്റ്റ്യൻ ഹാളർ, ഫിയരന്റീനയിൽ നിന്നു കഴിഞ്ഞ സീസൺ പകുതിയിൽ യുവന്റസിൽ എത്തിയ വ്ലാഹോവിച് എന്നിവരും നോമിനേഷൻ കരസ്ഥമാക്കി. റയലിന്റെ ഫ്രാൻസ് താരം ബെൻസേമ, റയൽ ഗോൾ കീപ്പർ തിബോ കോർതോ എന്നിവർ തമ്മിലാവും ബാലൻ ഡിയോറിന് ആയുള്ള പ്രധാനപോരാട്ടം.

Story Highlight : No Lionel Messi in Ballon d’Or 2022 nominations.