“നെയ്മർ പകരം വെക്കാ‌ൻ ആളില്ലാത്ത താരമല്ല”- ബ്രസീൽ പരിശീലകൻ

- Advertisement -

നെയ്മർ പകരം വെക്കാൻ കഴിയാത്ത താരമല്ല എന്ന് ബ്രസീൽ ദേശീയ ടീം പരിശീലകൻ ടിറ്റെ. നെയ്മർ ടീമിന് ആവശ്യമുള്ള താരമാണ് എന്നാൽ പകരം വെക്കാൻ ആളില്ലാത്ത താരമാണെന്ന് താൻ കരുതുന്നില്ല എന്ന് ടിറ്റെ പറഞ്ഞു. നെയ്മറിനെ കൂടാതെ കഴിഞ്ഞ കോപ അമേരിക്ക് കിരീടം ടിറ്റെയുടെ കീഴിൽ നേടാൻ ബ്രസീലിനായിരുന്നു. ഇതാകാം നെയ്മറിന്റെ അഭാവം നികത്താൻ ആകും എന്ന് ബ്രസീൽ പരിശീലകൻ വിശ്വസിക്കാൻ കാരണം.

നെയ്മർ മികച്ച താരമാണെന്നും നെയ്മറിനെ പോലുള്ള താരങ്ങൾ ടീമിൽ ഉള്ളത് ഗുണമാണെന്നും അദ്ദേഹം പറഞ്ഞു. നെയ്മർ ഗ്രൗണ്ടിൽ എന്ത് ചെയ്യും എന്ന് എതിർ ഡിഫൻഡേഴ്സിന് മുൻകൂട്ടി കാണാൻ കഴിയില്ല. അത് ടീമിന് വലിയ നേട്ടമാണെന്നും ടിറ്റെ പറഞ്ഞു. ബ്രസീൽ ദേശീയ ടീമിനു വേണ്ടി ഇതിനകം 61 ഗോളുകൾ നേടിയിട്ടുള്ള താരമാണ് നെയ്മർ.

Advertisement