നെയ്മർ തന്നെ താരം, ഉറുഗ്വേയെ തോൽപ്പിച്ച് ബ്രസീൽ

- Advertisement -

നെയ്മർ വിജയ ഗോൾ നേടിയ മത്സരത്തിൽ ബ്രസീലിന് ഉറുഗ്വേക്ക് എതിരെ വിജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ബ്രസീൽ സ്വന്തമാക്കുയത്. കളിയുടെ 76ആം നിമിഷത്തിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ടായിരുന്നു നെയ്മർ ഇന്ന് വിജയ ശില്പിയായത്. കളിയിൽ ഇന്ന് മികച്ചു നിന്നതും ബ്രസീൽ തന്നെയാണ്.

ഗോഡിൻ, ഗിമിനെസ് എന്നീ പ്രധാന ഡിഫൻഡേഴ്സ് ഇല്ലാതെ ആയിരുന്നു ഉറുഗ്വേ ഇന്ന് ഇറങ്ങിയത്. എന്നിട്ടും ഉറുഗ്വേക്ക് എതിരെ ഒരു ഗോൾ നേടാൻ ബ്രസീൽ കഷ്ടപ്പെട്ടു. അവസാനം റിച്ചാർലിസനെയും ഫർമിനോയെയും മുന്നിൽ നിർത്തി ഓൾ അറ്റാക്ക് ടാക്ടിസിലൂടെ കളിക്കേണ്ടു വന്നു ടിറ്റെയ്ക്ക്. നെയ്മർ ഇന്ന് നിരവധി അവസരങ്ങൾ ബ്രസീലിനായി സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു.

ഇനി ഒരു സൗഹൃദ മത്സരം കൂടെ ബ്രസീൽ കളിക്കും. കാമറൂൺ ആകും ബ്രസീലിന്റെ അടുത്ത മത്സരത്തിലെ എതിരാളികൾ.

Advertisement