ബാലൻ ഡി ഓർ, നെയ്മറിന് പന്ത്രണ്ടാം സ്ഥാനം മാത്രം

- Advertisement -

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ പുരസ്കാരമായി കണക്കാക്കപ്പെടുന്ന ബാലൻ ഡി ഓർ പുരസ്കാര പ്രഖ്യാപനത്തിൽ നെയ്മർ ഒരുപാട് പിറകിൽ. ഇന്ന് ഫൈനൽ റാങ്കിംഗ് പ്രഖ്യാപിച്ചപ്പോൾ 12ആം സ്ഥാനത്ത് എത്താനെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിനായുള്ളു. കഴിഞ്ഞ സീസണിൽ പി എസ് ജിക്കും ബ്രസീലിനുമായി മികച്ചു നിന്നിരുന്നു എങ്കിലും ഇരു ടീമുകളുടെയും പ്രകടനത്തിലെ കുറവ് നെയ്മറിനെ ബാധിക്കുകയായിരുന്നു.

നെയ്മർ ഫിഫ ബെസ്റ്റ് അവാർഡ് പ്രഖ്യാപിച്ചപ്പോഴും ഒരുപാട് പിറകിൽ ആയിരുന്നു. ഫിഫ ബെസ്റ്റ് അവാർഡിന്റെ ആദ്യ പത്ത് നോമിനേഷനിൽ എത്താൻ വരെ നെയ്മറിനായിരുന്നില്ല. വോട്ടെടുപ്പിലൂടെയാണ് ബാലൻ ഡി ഓർ അവാർഡ് തീരുമാനിക്കുന്നത്. ബ്രസീലിന്റെ ഫെർമീനോ 19ആം സ്ഥാനത്തും, മാർസെലോ 22ആം സ്ഥാനത്തും അലിസൺ 25ആം സ്ഥാനത്തും ഫിനിഷ് ചെയ്തു.

Advertisement