ആരാധകരുടെ ബഹുമാനം കിട്ടാൻ താൻ ഇനിയും എന്ത് ചെയ്യണം എന്ന് നെയ്മർ

20210910 122652

ആരാധകരുടെയും കായികരംഗത്തുള്ളവരുടെയും തനിക്കെതുരെയുള്ള വിമർശനങ്ങൾ അധികമാണെന്ന് ബ്രസീലിയൻ താരൻ നെയ്മർ. ആരാധകരുടെ ബഹുമാനം താൻ കൂടുതൽ അർഹിക്കുന്നുണ്ട് എന്ന് നെയ്നർ പറഞ്ഞു. ഇന്ന് പെറുവിനെതിരയ മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു നെയ്മർ. ബ്രസീലിയൻ താരത്തിന്റെ ഫിറ്റ്നെസ് മോശമാണെന്നും നെയ്മർ തടി കൂടിയെന്നും ബ്രസീൽ ആരാധകരും മാധ്യമങ്ങളും വിമർശനം ഉയർത്തിയിരുന്നു. ഇതാണ് നെയ്മറിനെ പ്രകോപിപ്പിച്ചത്.

താൻ ആരാധകരുടെ ബഹുമാനം നേടാൻ ഇനിയും എന്ത് ചെയ്യണം എന്ന് നെയ്മർ ചോദിക്കുന്നു. താൻ മാധ്യമങ്ങൾക്ക് അഭിമുഖം വരെ നൽകാറില്ല എന്നും മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും എന്നും തനിക്ക് എതിരെയാണെന്നും നെയ്മർ ഇന്ന് പറഞ്ഞു. നെയ്മർ ഇന്ന് ഗോളുമായി ബ്രസീൽ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

Previous articleഅവസാന ടെസ്റ്റിന് ബുമ്രയും ജഡേജയും ഇല്ല
Next articleഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹൻ ബഗാനെതിരെ