സെവൻസിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഇറങ്ങും

- Advertisement -

സെവൻസിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങും. കുപ്പൂത്ത് അഖിലേന്ത്യാ സെവൻസ് മൈതാനത്താണ് സൂപ്പർ സ്റ്റുഡിയോവിന്റെ മത്സരം നടക്കുന്നത്. ജിംഖാന തൃശ്ശൂരിനെയാണ് സൂപ്പർ സ്റ്റുഡിയോ നേരിടുക. ഇരുടീമുകൾക്കും ഇത് ആദ്യ മത്സരമാണ്. കഴിഞ്ഞ സീസൺ അത്ര മികച്ചതല്ലായിരുന്നു എന്നതുകൊണ്ട് തന്നെ കൂടുതൽ ഒരുക്കങ്ങളോടെയാണ് രണ്ട് ടീമുകളും ഇത്തവണ ഇറങ്ങുന്നത്.

സെവൻസിൽ ഇന്ന് നടക്കുന്ന മറ്റൊരു പോരാട്ടത്തിൽ ലിൻഷാ മണ്ണാർക്ക് ഫ്രണ്ട്സ് മമ്പാടിനെ നേരിടും. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിലാണ് ഈ പോരാട്ടം നടക്കുന്നത്. രാത്രി 8 മണിക്കാണ് മത്സരം നടക്കുക.

Advertisement