നെയ്മർ സുഹൃത്തും സഹോദരനും- കവാനി

- Advertisement -

പി എസ് ജി ടീം അംഗം നെയ്മറുമായി തനിക്ക് പ്രശ്നം ഒന്നും ഇല്ലെന്ന് സഹ താരം എഡിസൻ കവാനി. ഉറുഗ്വേയും ബ്രസീലും തമ്മിലുള്ള രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ ഇരുവരും തമ്മിൽ ഉടക്കിയതോടെയാണ് ഒരുവരും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയായത്. എന്നാൽ നെയ്മർ തന്റെ അടുത്ത സുഹൃത്തും സഹോദര തുല്യനുമാണ് എന്നാണ് കവാനി പ്രതികരിച്ചത്. മത്സരത്തിൽ നെയ്മറിനെ അനാവശ്യ ഫൗൾ ചെയ്തതിന് കവാനിക്ക് മഞ്ഞ കാർഡ് ലഭിച്ചിരുന്നു.

കളിക്കിടയിൽ തങ്ങൾ വിജയിക്കാനായി പോരാടുന്ന എങ്കിലും കളി കഴിഞ്ഞാൽ ഒന്നാണെന്നും കവാനി കൂട്ടി ചേർത്തു. നേരത്തെ ഇരുവരുടെയും ടീം അംഗം എംബപ്പേ ഇരുവരും ക്ലബ്ബിൽ തിരിച്ചെത്തുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. നേരത്തെ കഴിഞ്ഞ സീസണിൽ കവാനിയും നെയ്മറും ഗ്രൗണ്ടിൽ പെനാൽറ്റി എടുക്കാൻ വേണ്ടി പരസ്യമായി തർക്കിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Advertisement