നെയ്മറിന് ക്ലബ് വിടാം എന്ന് പി എസ് ജി!!

- Advertisement -

ബ്രസീലിയൻ സൂപ്പർ സ്റ്റാറായ നെയ്മറിന് ക്ലബ് വിടാം എന്ന് പി എസ് ജി. ശരിയായ ഓഫർ തന്ന് നെയ്മറിനെ വാങ്ങാൻ ക്ലബുകൾ വന്നാൽ നെയ്മറിനെ ക്ലബ് വിടാൻ അനുവദിക്കും എന്ന് പി എസ് ജിയുടെ സ്പോർടിംഗ് ഡയറക്ടർ ആയ ലിയനാർഡോ ആണ് പറഞ്ഞത്. നെയ്മറിനെ വാങ്ങാൻ ആരേലും ഒരുക്കമാകുമോ എന്ന് തനിക്ക് അറിയില്ല. ഇത്ര വലിയ തുക കൊടുക്കാൻ ആരെങ്കികും വന്ന നെയ്മറിനെ വിൽക്കാൻ തയ്യാറാണ്. ലിയനാർഡോ പറഞ്ഞു.

ഒരു ക്ലബിന് മുന്നോട്ട് പോകണമെങ്കിൽ ക്ലബിലെ എല്ലാ കാര്യങ്ങളും നിയന്ത്രണത്തിൽ ആക്കണം. പ്രത്യേകിച്ച് ക്ലബിലെ സൂപ്പർ താരങ്ങളെ. അദ്ദേഹം പറഞ്ഞു. നെയ്മറിനെ വാങ്ങാൻ ബാഴ്സലോണ വന്നിരുന്നു. എന്നാൽ നെയ്മറിനെ വിൽക്കാൻ വെച്ചിരിക്കുകയല്ല. ബാഴ്സലോണക്ക് താരത്തെ വേണമെങ്കിൽ ക്ലബുമായി ചർച്ചകൾ ആരംഭിക്കണം എന്നും പി എസ് ജി പറഞ്ഞു.

Advertisement