“അന്താരാഷ്ട്ര ഫുട്ബോളിൽ തുടരുമെന്ന് 100% ഉറപ്പില്ല” – നെയ്മർ

Picsart 22 12 10 05 04 49 334

ക്രൊയേഷ്യയോട് തോറ്റ് പുറത്തായ ബ്രസീലിയൻ താരം നെയ്മർ താൻ അന്താരാഷ്ട്ര ഫുട്ബോളിൽ തുടരുമോ ർന്ന കാര്യം ഉറപ്പില്ല എന്ന് മത്സരശേഷം പറഞ്ഞു. വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു നെയ്മർ.

Picsart 22 12 10 02 06 18 457

ഞാൻ ദേശീയ ടീമിന്റെ വാതിലുകളൊന്നും ഇപോൾ അടയ്ക്കുന്നില്ല എന്ന് നെയ്മർ പറഞ്ഞു. എന്നാൽ ഞാൻ മടങ്ങിവരുമെന്ന് 100% ഉറപ്പുനൽകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഖത്തർ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആയേക്കും എന്ന് നെയ്മർ പറഞ്ഞിരുന്നു. ഇപ്പോൾ നെയ്മർ 31ആം വയസ്സിലേക്ക് കടക്കുകയാണ്.

എനിക്കും ദേശീയ ടീമിനും അനുയോജ്യമായ കാര്യമെന്തെന്നതിനെക്കുറിച്ച് കുറച്ച് കൂടി താൻ ചിന്തിക്കേണ്ടതുണ്ട് എന്ന് നെയ്മർ പറഞ്ഞു.