“നെയ്മർ ബാഴ്സലോണയിലേക്ക് വരാൻ പരമാവധി ശ്രമിക്കുന്നുണ്ട്” – മെസ്സി

- Advertisement -

നെയ്മർ ബാഴ്സലോണയിലേക്ക് വരാൻ എപ്പോഴും ശ്രമിക്കുന്നുണ്ട് എന്ന് ബാഴ്സലോണ സൂപ്പർ സ്റ്റാർ മെസ്സി. നെയ്മർ ബാഴ്സലോണയിലേക്ക് വരണം എന്ന് തന്നെയാണ് ആഗ്രഹം. കഴിഞ്ഞ സീസൺ അവസാനം നെയ്മർ പരമാവധി ബാഴ്സലോണയിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചിരുന്നു എന്നും മെസ്സി പറഞ്ഞു. ആ ശ്രമം തിരിച്ചുവരവിന്റെ ആദ്യ ചുവടായാണ് താൻ കാണുന്നത്. മെസ്സി പറഞ്ഞു.

നെയ്മർ ബാഴ്സലോണ വിട്ടതു മുതൽ ആ തീരുമാനത്തിൽ സങ്കടപ്പെടുന്നുണ്ട് എന്നും മെസ്സി പറഞ്ഞു. രണ്ട് സീസൺ മുമ്പായിരുന്നു ബാഴ്സലോണ വിട്ട് നെയ്മർ പി എസ് ജിയിൽ എത്തിയത്. ബാഴ്സലോണ ആരാധകരുടെ വലിയ വെറുപ്പ് തന്നെ ഈ നീക്കത്തിലൂടെ നെയ്മർ സമ്പാദിച്ചിരുന്നു.

Advertisement