ഗ്യാലറിയിലെ ഒരു ആരാധകന് ഹൃദയാഘാതം, ന്യൂകാസിൽ സ്പർസ് മത്സരം നിർത്തിവെച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ന്യൂകാസിലും സ്പർസും തമ്മിലുള്ള മത്സരത്തിന് ഇടയിൽ ഒരു ന്യൂകാസിൽ ആരാധകന് ഹൃദയാഘാതം ഉണ്ടായത് ആശങ്കയുണ്ടാക്കി. ഗ്യാലറിയിൽ ഇരുന്ന ന്യൂകാസിൽ ആരാധകനാണ് മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ആരോഗ്യ പ്രശ്നം ഉണ്ടായത്. ഉടൻ തന്നെ മെഡിക്കൽ ടീം ആരാധകന്റെ രക്ഷയ്ക്ക് എത്തി. അടിയന്തര പരിചരണം നൽകിയ ശേഷം ആരാധകനെ ആശുപത്രിയിലേക്ക് മാറ്റി. ആരാധകന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് ന്യൂകാസിൽ അറിയിച്ചു.

ആരാധകന്റെ ആരോഗ്യ നില തൃപ്തികരമാകുന്നത് വരെ ഇന്ന് മത്സരം നിർത്തിവെച്ചു. ആരാധകൻ ആശുപത്രിയിൽ എത്തിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. ആരാധകൻ സുഖമില്ലാതായത് കണ്ട് പെട്ടെന്ന് പ്രതികരിച്ച് മെഡിക്കൽ ടീമിനെ എത്തിച്ച സ്പർസ് താരങ്ങളായ എറിക് ഡയറും സെർജി റെഗുലിയോണും പ്രത്യേക പ്രശംസ അർഹിക്കുന്നു.