“കളിക്കാർക്ക് പരിമിതികളുണ്ട്, ഇങ്ങനെ ഒരു സീസൺ ഇനി ഉണ്ടാവാതിരിക്കട്ടെ” – നൂയർ

20201111 154819
- Advertisement -

ഈ സീസണിലെ ഫിക്സ്ചറുകളുടെ കാഠിന്യം സഹിക്കാവുന്നതിനപ്പുറം ആണ് എന്ന് ജർമ്മൻ ഗോൾ കീപ്പർ മാനുവൽ നൂയർ. ഒരോ മൂന്ന് ദിവവും ഒരോ മത്സരം കളിക്കേണ്ട അവസ്ഥയിലാണ് ഈ സീസൺ മുന്നോട്ട് പോകുന്നത്. ഇത് താരങ്ങൾക്ക് വലിയ ക്ഷീണം ആകും എന്ന് നൂയർ പറയുന്നു അവസാന ഏഴു ആഴ്ചക്കിടയിൽ 14 മത്സരങ്ങൾ ആണ് നൂയർ കളിച്ചത്.

എത്ര വലിയ താരമായാലും അവർക്ക് പരിമിതികൾ ഉണ്ട് എന്ന് നൂയർ ഓർമ്മിപ്പിച്ചു. ഒരോ മത്സരവും കഴിഞ്ഞാൽ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ച് വരാൻ കൃത്യമായ സമയം വേണം. എന്നാൽ അങ്ങനെ ഒന്ന് ഇപ്പോൾ ഇല്ല. ഒരു മത്സരം കഴിഞ്ഞാൽ ഉടനെ അടുത്ത മത്സരത്തിനായുള്ള പ്രവർത്തനം തുടങ്ങേണ്ട അവസ്ഥയാണെന്നു ബയേൺ കീപ്പർ പറഞ്ഞു. ഇങ്ങനെ ഒരു സീസൺ ആദ്യമായാണ്‌. ഇനി ഇങ്ങനെ ഒരു സീസൺ ഉണ്ടാവരുതേ എന്നും നൂയർ പറഞ്ഞു.

Advertisement