ക്ലീൻ ഷീറ്റിൽ റെക്കോർഡ് ഇട്ട് നൂയർ

ഇന്നലെ ജർമ്മനിയുടെ എസ്റ്റോണിയക്ക് എതിരായ വിജയം ഗോളുകളുടെ പേരിലാകും ഓർമ്മിക്കപ്പെടുക. എട്ടു ഗോളുകൾ ആയിരുന്നു ഇന്നലെ ജർമ്മനി അടിച്ചു കൂട്ടിയത്. എന്നാൽ ഗോൾ വഴങ്ങാതിരുന്ന ഗോൾ കീപ്പർ മാനുവൽ നൂയർ ഇന്നലെ ഒരു ചരിത്രം കുറിച്ചു. ജർമ്മൻ ജേഴ്സിയിൽ ഏറ്റവും കൂടുതൽ ക്ലീൻഷീറ്റുകൾ നേടുന്ന ഗോൾ കീപ്പറായാണ് ഇന്നലെ നൂയർ മാറിയത്.

ഇന്നലത്തേത് നൂയറിന്റെ ജർമ്മൻ ഗോൾ വലയ്ക്ക് മുന്നിലെ 37ആം ക്ലീൻ ഷീറ്റായിരുന്നു. മുൻ ജർമ്മൻ കീപ്പർ സെപ്പ് മെയ്റിന്റെ 36 ക്ലീൻസ് ഷീറ്റുകൾ എന്ന റെക്കോർഡാണ് നൂയർ മറികടന്നത്. 88 മത്സരങ്ങളിൽ നിന്നാണ് നൂയർ 37 ക്ലീൻ ഷീറ്റുകളിൽ എത്തിയത്.