നെരോക പ്രതിസന്ധിയിൽ ഐ ലീഗിൽ കളിച്ചേക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐലീഗ് ക്ലബായ നെരോക എഫ് സി പ്രതിസന്ധിയിൽ. വൻ സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള നെരോക ഇനി ഐലീഗിൽ കളിച്ചേക്കില്ല. ക്ലബ് പ്രാദേശിക ടൂർണമെന്റിൽ മാത്രം കളിക്കുന്ന രീതിയിലാകുമെന്ന ഞെട്ടിക്കുന്ന വാർത്തകളാണ് വരുന്നത്. വലിയ ഇന്വസ്റ്റുമെന്റുകൾ വന്നാൽ അല്ലാതെ അടുത്ത സീസണിൽ നെരോക ഐ ലീഗിൽ ഇറങ്ങിയേക്കില്ല.

രണ്ട് സീസൺ മുമ്പ് പ്രൊമോഷൻ നേടി ഐലീഗിൽ എത്തിയ നെരോക രണ്ട് സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നിട്ടും രക്ഷയില്ല എന്നതാണ് നെരോകയെ അലട്ടുന്നത്. നെരോകയുടെ പ്രമുഖ താരങ്ങളെല്ലാം ഇതിനകം തന്നെ ക്ലബ് വിട്ടിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തും അതിനു മുമ്പത്തെ സീസണിൽ മൂന്നാം സ്ഥാനത്തും നെരൊക്ക ലീഗിൽ ഫിനിഷ് ചെയ്തിരുന്നു.

നേരത്തെ എ ഐ എഫ് എഫ് ഐലീഗിനെ രണ്ടാം ഡിവിഷൻ ആക്കിയാൽ ക്ലബ് അടച്ചു പൂട്ടുമെന്ന് നെരോക ഭീഷണി മുഴക്കിയിരുന്നു.