നെരെസിന് അയാക്സിൽ പുതിയ കരാർ

Newsroom

അയാക്സ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് അയാക്സിന്റെ യുവതാരം നെരെസ് പുതിയ കരാർ ഒപ്പുവെച്ചു. 22കാരനായ താരം മൂന്ന് വർഷത്തെ കരാറാണ് ക്ലബുമായി ഒപ്പുവെച്ചിരിക്കുന്നത്. തന്റെ ഭാവി അയാക്സിനൊപ്പം ആണെന്നും ക്ലബ് വിടില്ല എന്നും നേരത്തെ തന്നെ നെരെസ് പറഞ്ഞിരുന്നു.

2018 തുടക്കത്തിൽ സാവോ പോളോയിൽ നിന്ന് അയാക്സിൽ എത്തിയ നെരെസ് അവസാന രണ്ട് സീസണിലും ഗംഭീര പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇതുവരെ ക്ലബിനായി 99 മത്സരങ്ങൾ കളിച്ച നെരെസ് 29 ഗോളുകളും 32 അസിസ്റ്റും ക്ലബിനായി സംഭാവന നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന കോപ അമേരിക്ക കിരീടം നേടിയ ബ്രസീൽ ടീമിലും നെരെസ് ഉണ്ടായിരുന്നു.