നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലനം പുനരാരംഭിച്ചു

20201118 183523

ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ ടീമിൽ രണ്ട് താരങ്ങൾക്ക് കൊറോണ പോസിറ്റീവ് ആയതോടെ ക്ലബ് പരിശീലനം നിർത്തിവെച്ചിരുന്നു. ആ താരങ്ങളെ വേറെ ഹോട്ടലിൽ ഐസൊലേഷനിലേക്ക് മാറ്റിയതായി ക്ലബ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. ആ രണ്ട് താരങ്ങൾക്കും യാതൊരു രോഗ ലക്ഷണങ്ങൾ ഇല്ലാ എന്നും ക്ലബ് പറഞ്ഞു‌.

ബാക്കി സ്റ്റാഫുകൾക്കും താരങ്ങൾക്കും ഇന്നലെ വീണ്ടും പരിശോധന നടത്തിയിരുന്നു. അതിൽ എല്ലാവരും കൊറോണ നെഗറ്റീവ് ആണ് എന്ന് കണ്ടെത്തി. തുടർന്നാണ് പരിശീലനം പുനരാരംഭിക്കാൻ ക്ലബ് തീരുമാനിച്ചത്. ഇന്നലെ പോസിറ്റീവ് ആയവർക്ക് രണ്ട് ടെസ്റ്റുകൾ നെഗറ്റീവ് ആയാൽ മാത്രമേ ഇനി കളത്തിൽ ഇറങ്ങാൻ പറ്റുകയുള്ളൂ. 21ന് മുംബൈ സിറ്റിയെ നേരിടാൻ ഉള്ള ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.