നാഷൺസ് ലീഗ് സെമി ഫൈനൽ ടീമുകൾ തീരുമാനമായി. ഇന്നലെ നടന്ന മത്സരങ്ങളോടെയാണ് നാഷൺസ് ലീഗിലെ സെമി ഫൈനലിലെ നാലു ടീമുകളും തീരുമാനം ആയത്. ഇറ്റലി, ബെൽജിയം, ഫ്രാൻസ്, സ്പെയിൻ എന്നിവരാണ് സെമി ഫൈനലിൽ നേർക്കുനേർ വരിക. 2006ലെ ലോകകപ്പ് ജയിച്ച ടീമായ ഇറ്റലി, 2010ലെ ലോകകപ്പ് ജയിച്ച സ്പെയിൻ, 2018ലെ ലോകകപ്പ് ജയിച്ച ഫ്രാൻസ് എന്നിവർക്ക് ഒപ്പം ആണ് ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം ഉള്ളത്.
നാലു ഗ്രൂപ്പിലും ആധിപത്യം പുലർത്തി കൊണ്ടാണ് ഈ നാലു ടീമുകളും സെമിയിലേക്ക് മാർച്ച് ചെയ്തത്. ആര് സെമിയിൽ പരസ്പരം ഏറ്റുമുട്ടും എന്നത് ഡിസംബർ 3ന് നടക്കുന്ന നറുക്കിൽ തീരുമാനമാകും. 2021 ഒക്ടോബറിൽ ഇറ്റലിയിൽ വെച്ചാകും നാഷൺസ് ലീഗ് ഫൈനലുകൾ നടക്കുക. യൂറോ കപ്പ് ഉള്ളത് കൊണ്ടാണ് നാഷൺസ് ലീഗ് ഫൈനലുകൾ നടക്കാൻ ഇത്ര വൈകുന്നത്.