ഡെന്മാർക്കിനെയും വീഴ്ത്തി ബെൽജിയം സെമി ഫൈനൽ ഉറപ്പിച്ചു

20201119 095608
Credit: Twitter
- Advertisement -

ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം നാഷൺസ് ലീഗ് സെമി ഫൈനൽ ഉറപ്പിച്ചു. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ഡെന്മാർക്കിനെ തോൽപ്പിച്ച് ആണ് മാർട്ടിനെസിന്റെ ടീം സെമി ഉറപ്പിച്ചത്. ഇന്നലെ പരാജയപ്പെട്ടിരുന്നു എങ്കിൽ ഡെന്മാർക്ക് ആയേനെ അവസാന നാലിൽ എത്തുന്നത്. ആവേശകരാമായിരുന്ന മത്സരം 4-2 എന്ന സ്കോറിനാണ് ബെൽജിയം ജയിച്ചത്. ഇരട്ട ഗോളുകളുമായി ലുകാകു ആണ് വിജയശില്പി ആയത്.

മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ബെൽജിയം ലീഡ് എടുത്തു. ഗംഭീര ഫോമിൽ കളിക്കുന്ന യൂറി ടെലമൻസിന്റെ വക ആയിരുന്നു ആദ്യ ഗോൾ. പക്ഷെ 17ആം മിനുട്ടിൽ വിൻഡിലൂടെ ഗോളിലൂടെ തിരിച്ചടിച്ച് ബെൽജിയത്തെ സമ്മർദ്ദത്തിലാക്കാൻ ഡെന്മാർക്കിനായി. പക്ഷെ രണ്ടാം പകുതിയിൽ 57 ആം മിനുട്ടിലും 69ആം മിനുട്ടിലും വല കുലുക്കി കൊണ്ട് ലുകാകു മത്സരം ബെൽജിയത്തിന്റേതാക്കി മാറ്റി.

87ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ ഡെന്മാർക്കിന് രണ്ടാം ഗോൾ നൽകി എങ്കിലും പിന്നാലെ ഡിബ്രുയിനുലൂടെ നാലാം ഗോൾ നേടി ബെൽജിയം മൂന്ന് പോയിന്റും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു. ബെൽജിയം 15 പോയിന്റുമായും ഡെന്മാർക്ക് 10 പോയിന്റുമായാണ് ഗ്രൂപ്പ് മത്സരങ്ങൾ അവസാനിപ്പിച്ചത്. ബെൽജിയം, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നിവരാണ് നാഷൺസ് ലീഗിന്റെ സെമിയിൽ എത്തിയിരിക്കുന്നത്.

Advertisement