കിരീടം ഇല്ലാത്ത 21 വർഷത്തെ കാത്തിരിപ്പിന് അവസാനം കുറിച്ചു നാന്റ്സ് കോപ്പ ഡി ഫ്രാൻസ് കിരീടം ഉയർത്തി

കോപ്പ ഡി ഫ്രാൻസ് കിരീടം നേടി നാന്റ്സ്. നീസിന് എതിരെ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന്റെ ജയതോടെയാണ് നാന്റ്സ് തങ്ങളുടെ കിരീടം ഇല്ലാത്ത 21 വർഷത്തെ കാത്തിരിപ്പ്‌ അവസാനിപ്പിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ക്യാപ്റ്റൻ ലുഡോവിച് ബ്ളാസ് ആണ് നാന്റ്സിന്റെ വിജയഗോൾ നേടിയത്.

ചരിത്രത്തിൽ നാന്റ്സ് നേടുന്ന നാലാമത്തെ കോപ്പ ഡി ഫ്രാൻസ് കിരീടം ആണ് ഇത്. 1979, 1999, 2001 വർഷങ്ങളിൽ ആയിരുന്നു ഇതിനു മുമ്പ് അവർ കിരീടം ഉയർത്തിയത്. 21 വർഷത്തെ കിരീട വരൾച്ചക്ക് അന്ത്യം കുറിച്ച ഫ്രഞ്ച് ടീം കപ്പ് ജയത്തോടെ യൂറോപ്പ ലീഗിലേക്കും യോഗ്യത നേടി.