ജയത്തോടെ രണ്ടാം സ്ഥാനം ഉറപ്പിച്ചു ബൊറൂസിയ ഡോർട്ട്മുണ്ട്

ജർമ്മൻ ബുണ്ടസ് ലീഗയിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു ബൊറൂസിയ ഡോർട്ട്മുണ്ട്. അവസാന സ്ഥാനക്കാരായ ഫ്രുത്തിനു എതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ഡോർട്ട്മുണ്ട് ജയം കണ്ടത്. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ ഡോർട്ട്മുണ്ട് മുന്നിട്ട് നിന്നെങ്കിലും അവസരങ്ങൾ ഏതാണ്ട് ഇരു ടീമിനും തുല്യമായാണ് ലഭിച്ചത്. ആദ്യ പകുതിയിൽ 26 മത്തെ മിനിറ്റിൽ ജൂലിയൻ ബ്രാന്റ് ഡോർട്ട്മുണ്ടിന് മുൻതൂക്കം സമ്മാനിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ 70 മത്തെ മിനിറ്റിൽ ജെസ്സിക്കിന്റെ ഗോളിൽ എതിരാളികൾ സമനില ഗോൾ കണ്ടത്തി. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ നികോ ഷൂൾസിന്റെ പാസിൽ ജൂലിയൻ ബ്രാന്റ് ഡോർട്ട്മുണ്ടിന്റെ മുൻതൂക്കം തിരികെ നൽകി. 5 മിനിറ്റുകൾക്ക് ശേഷം മാർകോ റൂയിസിന്റെ പാസിൽ ഫെലിക്‌സ് പാസ്‌ലാക് ഡോർട്ട്മുണ്ട് ജയം പൂർത്തിയാക്കുക ആയിരുന്നു. 86 മത്തെ മിനിറ്റിൽ ജൂഡ് ബെല്ലിങാം നേടിയ ഗോൾ പക്ഷെ വാർ അനുവദിച്ചില്ല