താൻ ഇനി പരിശീലിപ്പിക്കുന്ന ക്ലബ് ഇറ്റാലിയൻ ക്ലബ് ആയിരിക്കില്ലെന്ന സൂചനകൾ നൽകി ഇതിഹാസ പരിശീലകൻ ഹോസെ മൗറിനോ. ഇറ്റാലിയൻ ടി.വി ഷോയിൽ സംസാരിക്കവെയാണ് തന്റെ ഭാവി ഇറ്റലിക്ക് പുറത്താണെന്ന് മൗറിനോ പറഞ്ഞത്.
ഇറ്റലിയിൽ ഇന്റർ മിലാന്റെ കൂടാതെ ട്രെബിൾ കിരീടം നേടിയതിന് ശേഷമാണ് മൗറിനോ ഇറ്റലി വിട്ട് റയൽ മാഡ്രിഡിൽ പോവുന്നത്. ഇന്റർമിലാൻ പ്രസിഡണ്ട് ഇപ്പോഴും തന്റെ സുഹൃത്താണെന്നും മൗറിനോ പറഞ്ഞു. ഇന്റർ മിലൻ തന്റെ കുടുംബം ആണെന്നും ആ കുടുംബത്തെ വിടുന്നത് എളുപ്പമല്ലെന്നും മൗറിനോ പറഞ്ഞു.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം മൗറിനോയെ വേറെ ഒരു ക്ലബും സ്വന്തമാക്കിയിട്ടില്ല. തന്നെ ഒരുപാടു ക്ലബ്ബുകൾ സമീപിച്ചെങ്കിലും തനിക്ക് പറ്റിയ ഓഫറുകൾ ഒന്നും ലഭിച്ചില്ലെന്ന് പറഞ്ഞ് മൗറിനോ തള്ളി കളയുകയായിരുന്നു. പുതിയ പരിശീലകൻ അന്റോണിയോ കൊണ്ടേക്ക് കീഴിൽ ഈ സീസണിൽ ഇന്റർമിലാൻ മികച്ച ഫോമിലാണ്. കളിച്ച 6 മത്സരങ്ങളും ജയിച്ച മിലാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.