ബഹ്റൈൻ ക്ലബായ മുഹറഖ് എ എഫ് സി കപ്പ് സ്വന്തമാക്കി

Img 20211106 012107

ഈ സീസണിൽ എ എഫ് സി കപ്പ് ബഹ്റൈൻ ക്ലബായ മുഹറഖ് സ്വന്തമാക്കി. ഇന്ന് നടന്ന് ഫൈനലിൽ ഉസ്ബെക്കിസ്ഥാൻ ക്ലബായ നസാഫിനെ തോൽപ്പിച്ചാണ് മുഹറഖ് കിരീടം ഉയർത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബഹ്റൈൻ ക്ലബിന്റെ വിജയം. ഇന്ന് രണ്ടാം മിനുട്ടിൽ അൽ മാർദി നേടിയ ഗോളിൽ മുഹറഖ് മുന്നിൽ എത്തി. ബാക്കി രണ്ട് ഗോളുകളും കളിയുടെ അവസാനം ആണ് വന്നത്.

74ആം മിനുട്ടിൽ അലി സബ ശംസാന്റെ ഗോൾ ലീഡ് ഇരട്ടിയാക്കി. 80ആം മിനുട്ടിൽ കരിയോക മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. ബഹ്റൈൻ ക്ലബിന്റെ രണ്ടാമെ എഫ് സി കപ്പ് കിരീടമാണിത്. മുമ്പ് 2008ലും മുഹറഖ് എ എഫ് സി കപ്പ് കിരീടം നേടിയിട്ടുണ്ട്.

Previous articleഫ്രിറ്റ്സിനെ തകർത്തു ജ്യോക്കോവിച്ച് പാരീസ് മാസ്റ്റേഴ്സ് സെമിയിൽ, സെമിയിൽ ഹുർകാഷ് എതിരാളി
Next articleആദം ആംസ്ട്രോങിന്റെ ബുള്ളറ്റ് ഗോൾ! വില്ലയെ മറികടന്നു സൗത്താപ്റ്റൺ