ബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ച് എം എസ് പി മലപ്പുറം

Newsroom

അണ്ടർ 15 യൂത്ത് ഐലീഗിൽ കരുത്തരായ ബെംഗളൂരു എഫ് സിയെ എം എസ് പി മലപ്പുറം സമനിലയിൽ തളച്ചു. ഫൈനൽ റൗണ്ട് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിലാണ് എം എസ് പി ബെംഗളൂരു എഫ് സിയെ സമനിലയിൽ പിടിച്ചത്. തുടക്കത്തിൽ 9ആം മിനുട്ടിലെ ഗോളിൽ അജയ് കൃഷ്ണൻ എം എസ് പിയെ മുന്നിൽ എത്തിച്ചതായിരുന്നു. ആദ്യ പകുതിയിൽ ആ ലീഡ് സംരക്ഷിക്കാനും എം എസ് പിക്കായി.

എന്നാൽ രണ്ടാം പകുതിയുടെ 68ആം മിനുട്ടിൽ ബെംഗളൂരു എഫ് സി സമനില ഗോൾ കണ്ടെത്തി. ലിംഗ്ദോഹാണ് ബെംഗളൂരുവിനായി സമനിലഗോൾ നേടിയത്. 31ആം തീയതി എഫ് സി ഗോവയുമായാണ് എം എസ് പിയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial