എ ടി കെ മോഹൻ ബഗാൻ ഇന്ന് എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിന് ഇറങ്ങും

Featuredimage Min 1068x773

എ ടി കെ മോഹൻ ബഗാൻ ഇന്ന് എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിന് ഇറങ്ങും. ഉസ്ബെക്കിസ്ഥാൻ ടീമായ നസാഫ് എഫ് സി ആണ് ഇന്ന് മോഹൻ ബഗാന്റെ എതിരാളികൾ. രാത്രി 8.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിൽ കാണാൻ ആകും. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയ മോഹൻ ബഗാൻ ഇന്ന് ഇന്റർ സോൺ ഫൈനലിലേക്ക് മുന്നേറാൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. മോഹൻ ബഗാനൊപ്പം ഹ്യൂഗോ ബൗമസും ദീപക് ടാങ്രിയും ഇല്ല. വലിയ സൈനിംഗ് ആയ ഫിൻലാൻഡ് താരം ജോണി കുകോ ഇന്ന് ബഗാനായി അരങ്ങേറ്റം നടത്തും.

ഡിഫൻസിൽ ഊന്നികൊണ്ട് കൗണ്ടറുകളിൽ ശ്രദ്ധ കൊടുത്താകും കൊൽക്കത്തൻ ക്ലബ് ഇന്നും കളിക്കുക. ബെംഗളൂരു എഫ് സി ആണ് അവസാനമായി എ എഫ് സി ഇന്റർ സോൺ ഫൈനലിൽ എത്തിയ ഇന്ത്യൻ ക്ലബ്. ലീഗിൽ മികച്ച പ്രകടനം നടത്തുന്ന നസാഫ് ആണ് ഇന്നത്തെ കളിയിലെ ഫേവറിറ്റ്സ്. ലീഗിൽ കളിക്കുന്നത് കൊണ്ട് തന്നെ മികച്ച ഫിറ്റ്നെസോടെ ആകും അവർ ടൂർണമെന്റിന് എത്തുന്നത്.

Previous articleസഞ്ജുവിന് 12 ലക്ഷം പിഴ
Next articleഈ വിജയത്തിൽ വലിയ പങ്ക് വയ്ക്കുവാനായതിൽ സന്തോഷം – കാര്‍ത്തിക് ത്യാഗി