വെയ്ൻ റൂണി അമേരിക്കയിൽ അത്ഭുതങ്ങൾ കാണിക്കുകയാണ്. വെയ്ൻ റൂണിയെ സൈൻ ചെയ്യുന്ന സമയത്ത് ലീഗ് ടേബിളിൽ ഏറ്റവും താഴെ പ്രതീക്ഷകൾ ഒക്കെ അസ്തമിച്ച് നിൽക്കുകയായിരുന്നു ഡി സി യുണൈറ്റഡ് എന്ന ക്ലബ്. ഫൈനൽ സീരീസ് പ്ലേ ഓഫ് പോയിട്ട് അവസാന സ്ഥാനത്ത് നിന്ന് പോലുൻ രക്ഷപ്പെടില്ല എന്ന് കരുതിയിരുന്ന ആ ടീം ഇന്ന് ഫൈനൽ സീരീസ് പ്ലേ ഓഫിന് തൊട്ടടുത്ത് നിൽക്കുകയാണ്.
ഇന്ന് പുലർച്ചെ ലീഗിലെ വൻ ശക്തികളായ അറ്റ്ലാന്റയെ ആണ് റൂണിയുടെ മികവിൽ ഡി സി യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഡി സിയുടെ ജയം. മൂന്ന് ഗോളിൽ ഒന്ന് സ്കോർ ചെയ്തതും രണ്ടെണ്ണത്തിന് വഴിയൊരുക്കിയതും റൂണി ആയിരുന്നു. ലൂസിയാനോ അകോസ്റ്റയാണ് രണ്ട് ഗോളുകൾ നേടിയത്.
റൂണി വരുമ്പോൾ 14 മത്സരങ്ങളിൽ നിന്ന് രണ്ടു ജയം മാത്രമാണ് ഡി സി യുണൈറ്റഡിന് ഉണ്ടായിരുന്നത്. ആ ടീമിനെയാണ് 25 മത്സരങ്ങളിൽ 30 പോയന്റുമായി റൂണി ആദ്യ 6ന് തൊട്ടടുത്ത് എത്തിച്ചിരിക്കുന്നത്.