ക്രിസ്റ്റിയാനോയും യുവന്റസും ചാമ്പ്യൻസ് ലീഗ് നേടും – റൂണി

- Advertisement -

ക്രിസ്റ്റിയാനോ റൊണാൾഡോയ്‌ക്കൊപ്പം ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ചാമ്പ്യൻസ് ലീഗ് നേടുമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ സ്റ്റാർ വെയ്ൻ റൂണി. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് റൂണി മനസ് തുറന്നത്. റൊണാൾഡോ യുവന്റസിൽ എത്തിയതിനു ശേഷം യുവന്റസ് ചാമ്പ്യൻസ് ലീഗ് നേടുന്നതിന് കുറിച്ച് താൻ ചിന്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രീമിയർ ലീഗിൽ യുണൈറ്റഡിന് വേണ്ടി റൂണിയും ക്രിസ്റ്റിയാനോ റൊണാൾഡോയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി യൂറോപ്പ്യൻ ഫുട്ബാളിൽ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ യുവന്റസിലും റൊണാൾഡോ തുടരും യുവന്റസിന് വേണ്ടി ഒട്ടേറെ ഗോൾ താരം അടിക്കുമെന്നും റൂണി പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ മേജർ ലീഗ് സോക്കർ ടീമായ ഡിസി യുണൈറ്റഡിന്റെ താരമാണ് വെയ്ൻ റൂണി

Advertisement