അമേരിക്കയിൽ ചെന്ന് കളിക്കില്ല, ലാലിഗയിലെ മുഴുവൻ ക്യാപ്റ്റന്മാരും ഒന്നിച്ച് പ്രതിഷേധിക്കുന്നു

- Advertisement -

ലാലിഗ ക്ലബുകൾ അമേരിക്കൽ ചെന്നു കളിക്കുക എന്ന നീക്കത്തിനെതിരെ പ്രതിഷേധവുമായി ലാലിഗയിലെ ഫുട്ബോൾ താരങ്ങൾ രംഗത്ത്. കഴിഞ്ഞ‌ അമേരിക്കയിൽ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ലാലിഗ കരാറിൽ ഒപ്പിട്ടിരുന്നു. ലാലിഗയ്ക്ക് അമേരിക്കയിൽ കൂടുതൽ സ്വീകാര്യത കിട്ടാനാണ് ഈ നീക്കം എന്നാണ് ലാലിഗ പറഞ്ഞത് എങ്കിലും താരങ്ങൾ ഇതിന് എതിരാണ്.

അമേരിക്കയിൽ കളിക്കാൻ ആകില്ല എന്ന് മുഴുവൻ ലാലിഗ ക്ലബുകളിലെയും ക്യാപ്റ്റന്മാർ ഒറ്റക്കെട്ടായി പറഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരങ്ങളോട് ഒന്നു കൂടിയാലോചിക്കുക വരെ ചെയ്യാതെ ഇത്തരം നടപടിയെടുത്തതാണ് ഫുട്ബോൾ താരങ്ങളെ കൂടുതൽ പ്രകോപിപ്പിച്ചത്. റയൽ മാഡ്രിഡ് ക്യാപ്റ്റനായ റാമോസും, ബാഴ്സലോണ ക്യാപ്റ്റനായ മെസ്സിയുമൊക്കെ ഒരുമിച്ച് ഇതിനെതിരെ രംഗത്തുണ്ട്.

Advertisement