ഹീറ്റ്സില്‍ ഒന്നാം സ്ഥാനക്കാരനായി വീര്‍ധവാല്‍ ഖാഡേ, ഫൈനലിനു യോഗ്യത

ഇന്ത്യയുടെ വീര്‍ധവാല്‍ ഖാഡേ 50 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗം മത്സരത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. തന്റെ ഹീറ്റ്സ് മത്സരത്തില്‍ 24.09 സെക്കന്‍ഡുകളില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് ഖാഡേ ഫൈനലിലേക്ക് കടന്നത്. ഹീറ്റ്സില്‍ ഒന്നാം സ്ഥാനക്കാരനായാണ് ഖാഡേ എത്തുന്നതെങ്കിലും താരത്തിന്റെ സമയത്തിനെക്കാള്‍ മെച്ചപ്പെട്ട സമയവുമായി നാല് താരങ്ങള്‍ ഫൈനലില്‍ യോഗ്യത നേടിയിട്ടുണ്ട്.

ഇന്ത്യന്‍ സമയം വൈകുന്നേരം 5 മണിയ്ക്കാണ് ഫൈനല്‍ അരങ്ങേറുന്നത്. തന്റെ തന്നെ ദേശീയ റെക്കോര്‍ഡാണ് താരം ഇന്ന് മറികടന്നത്.